ദേശീയപാത 66 നിർമാണം
മൂത്തകുന്നത്ത് എൻട്രിയും എക്സിറ്റും നിർമിക്കാൻ ധാരണ

പറവൂർ
നിർമാണം നടക്കുന്ന ദേശീയപാത 66ൽ മൂത്തകുന്നത്ത് എൻട്രിയും എക്സിറ്റും അനുവദിക്കാൻ ധാരണയായി. ഇൗ ആവശ്യമുന്നയിച്ച് വടക്കേക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്ന് മുഖ്യമന്ത്രി, കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, കലക്ടർ, ദേശീയപാത അധികൃതർ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. പ്രദേശത്തെ രാഷ്ട്രീയപാർടികളും സമുദായിക സംഘടനകളും ആരാധനാകേന്ദ്രങ്ങളും സംയുക്തമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുകയും പ്രദേശവാസികൾ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടർന്നാണ് മൂത്തകുന്നത്ത് എൻട്രി, എക്സിറ്റ് എന്നിവയ്‌ക്കായുള്ള ചർച്ച നടന്നത്.
പ്രോജക്ട് ഡയറക്ടർ പി പ്രദീപുമായി മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ചർച്ചയിലാണ് എൻട്രിയും എക്സിറ്റും നിർമിക്കാൻ തീരുമാനമായത്. എല്ലാ സാങ്കേതികവശങ്ങളും പരിശോധിച്ച് ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ തീരുമാനമെടുക്കാൻ പ്രോജക്ട് ഡയറക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
ദേശീയപാത വരുന്നതിനാൽ നടക്കാൻ വഴിയില്ലാതായ 18 വീട്ടുകാരുടെ പ്രശ്നവും പഞ്ചായത്തിന്റെ നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇവരുടെ പ്രവേശനത്തിന് തടസ്സമില്ലാത്ത രീതിയിലാകും എൻട്രി, എക്സിറ്റ് നിർമാണം നടക്കുകയെന്നും പ്രോജക്ട് ഡയറക്ടർ ഉറപ്പുനൽകി. ഇതിനാവശ്യമായ സാങ്കേതിക പരിശോധനകൾ ഉടൻ ആരംഭിക്കാനും ചർച്ചയിൽ തീരുമാനമായി.








0 comments