ad
Deshabhimani

print edition യുഡിഎഫ് സർക്കാർ അനങ്ങുന്നില്ല

v d satheesan
വെബ് ഡെസ്ക്

Published on Aug 29, 2026, 02:24 AM | 1 min read

ന്യൂഡൽഹി: മിന്നൽപ്രളയത്തിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുക്കേണ്ട സംസ്ഥാന സർക്കാരിന്റെ ഏകോപന പ്രവർത്തനങ്ങൾ ഡൽഹിയിൽ നിശ്ചലം. തമിഴ്‌നാട്‌ സർക്കാർ നാല്‌ മന്ത്രിമാരെയുൾപ്പെടെ ഡൽഹിയിലെത്തിച്ച്‌ പ്രവർത്തനം നടത്തുന്പോൾ കേരള സർക്കാർ‍‍, ഉദ്യോഗസ്ഥ തലത്തിൽപ്പോലും ഡല്‍ഹിയില്‍ സജീവമല്ല. തമിഴ്‌നാട്ടിൽനിന്ന്‌ മന്ത്രി ആദവ്‌ അർജുനയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുമായി ചർച്ചനടത്തി.


കേരളാ ഹ‍ൗസിലെ ഓണസദ്യയും ആഘോഷവും കഴിഞ്ഞ്‌ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയ യുഡിഎഫ്‌ മന്ത്രിമാർ ആരും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് എത്തിയില്ല. ഡല്‍ഹിയിലെ നോർക്ക ഓഫീസിന്റെ പ്രവർത്തനവും കാര്യക്ഷമമല്ല. ആകെ ഒരു ഉദ്യോഗസ്ഥന്‍ മാത്രം. കൂടുതൽ ഉദ്യോഗസ്ഥരെ ഡൽഹിയിലേക്ക്‌ അയക്കാനോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ നോർക്കയും തയ്യാറായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home