Deshabhimani

print edition ഉദ്യോഗസ്ഥർക്ക്‌ അടിക്കടി സ്ഥലംമാറ്റം 
ഭരണം പ്രതിസന്ധിയിൽ

ias transfer udf
വെബ് ഡെസ്ക്

Published on Nov 04, 2026, 12:47 AM | 2 min read

തിരുവനന്തപുരം : ഉന്നത ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റിയും ശിക്ഷാനടപടി സ്വീകരിച്ചും സംസ്ഥാന ഭരണം അഞ്ച്‌ മാസം കൊണ്ട്‌ കുട്ടിച്ചോറാക്കി യുഡിഎഫ്‌ സർക്കാർ. സർക്കാർ മാറി വന്നാൽ ഉന്നതോദ്യോഗസ്ഥർക്കിടയിൽ അഴിച്ചുപണി സാധാരണയാണെങ്കിലും മന്ത്രിമാരുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അടിക്കടിയുള്ള സ്ഥാനമാറ്റവും സർക്കാരിന്റെ വഴിവിട്ട താൽപ്പര്യത്തിന്‌ തയ്യാറാകാത്തതിൽ ചുമതലയിൽനിന്ന്‌ ഒഴിവാക്കലും ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കുന്നു.


അഞ്ചുമാസത്തിനിടയിൽ നാലാമത്തെ സെക്രട്ടറിയാണ്‌ ഗതാഗതവകുപ്പിൽ. കമീഷണർമാർക്കും മാറ്റങ്ങളുണ്ടായി. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമ്പോൾ പി ബി നൂഹ്‌ ആയിരുന്നു ഗതാഗത സെക്രട്ടറി. ഇദ്ദേഹത്തെ മാറ്റി ടി വി അനുപമയെ നിയമിച്ചു. തുടർന്ന്‌ അനുപമയെ മാറ്റി ഡി ബാലമുരളിക്ക്‌ ചുമതല നൽകി. ഇക്കഴിഞ്ഞ ദിവസം വീണ്ടും മാറ്റമുണ്ടായി. ആരോഗ്യവകുപ്പിൽ ഷർമിള മേരി ജോസഫിനെ നിയമിച്ചു. പക്ഷേ, ആരോഗ്യവകുപ്പിൽനിന്ന്‌ ഷർമിളയെ മാറ്റിയേ അടങ്ങൂ എന്ന വാശിയിലായിരുന്നു മന്ത്രി മുരളീധരൻ. അഴിമതി ലക്ഷ്യമിട്ട്‌ നിലവിലുണ്ടായിരുന്ന മരുന്നുവാങ്ങൽ രീതി അട്ടിമറിച്ചത്‌ എതിർത്തതാണ്‌ ഷർമിളയെ അനഭിമതയാക്കിയത്‌. കെഎംസിഎസ്‌എല്ലിൽ സർക്കാരിന്റെ നീക്കങ്ങളോടുള്ള എതിർപ്പ്‌ പ്രകടിപ്പിച്ചതാണ്‌ നിലവിലുണ്ടായിരുന്ന എംഡി രാഹുൽകൃഷ്‌ണശർമയ്‌ക്കും വിനയായത്‌. അദ്ദേഹത്തെ മാറ്റി ആദ്യം രേണു രാജ്‌, പിന്നെ അനു എസ്‌ നായർ, അതുകഴിഞ്ഞ്‌ എച്ച്‌ ദിനേശ്‌ എന്നിവരായി. ഇപ്പോൾ ടി വി സുഭാഷിലെത്തി. ഫലത്തിൽ അനാവശ്യ ഇടപെടൽ മരുന്നുവാങ്ങലിനെ താളംതെറ്റിച്ചു.


തദ്ദേശവകുപ്പിലും എക്‌സൈസിലും നടക്കുന്നത്‌ വകുപ്പുമന്ത്രിമാർക്ക്‌ അറിയില്ല. ചിലരുടെ താൽപ്പര്യങ്ങൾക്ക്‌ കീഴ്‌പ്പെടാതെ വകുപ്പിനെ നയിച്ചപ്പോൾ കുറഞ്ഞകാലത്തിനിടയിൽ മൂന്നുപേരാണ്‌ സെക്രട്ടറിമാരായി വന്നത്‌. മിൻഹാജ്‌ ആലം ആഭ്യന്തരം, കെഎസ്‌ഇബി, കൃഷി, ആഭ്യന്തരം വകുപ്പുകളിലൂടെ പോയി വീണ്ടും ആഭ്യന്തരത്തിലെത്തി. അഞ്ചു മാസത്തിനിടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ) സ്ഥാനത്ത്‌ മൂന്ന്‌ ഐഎഎസ്‌ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള സ്ഥലം മാറ്റത്തിനെതിരെ ഒടുവിൽ മന്ത്രി എൻ ഷംസുദ്ദീൻ രം​ഗത്തെത്തിയിരുന്നു. സർക്കാർ അധികാരമേൽക്കുമ്പോൾ എന്‍ എസ് കെ ഉമേഷായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ. ഉമേഷിനെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചതോടെ ആസിഫ്‌ കെ യൂസഫിനെ ഡിജിഇ ആക്കി. എന്നാൽ സംഘപരിവാർ സമ്മർദ്ദത്തെതുടർന്ന്‌ ഒരു മാസത്തിനകം മാറ്റി. സെക്രട്ടറിമാരുടെയും ഡയറക്ടർമാരുടെയും അടിക്കടിയുള്ള മാറ്റം വകുപ്പുകളിൽ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫിന്റെ അനാവശ്യ ഇടപെടലിലും ഉദ്യോഗസ്ഥർക്ക്‌ അതൃപ്‌തിയുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

04

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

05

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home