ad
Deshabhimani

print edition മന്ത്രി സ്റ്റാഫിനായി ജംബോ പട്ടിക; നിയമനം വൈകുന്നു

udf cabinet
വെബ് ഡെസ്ക്

Published on Jul 04, 2026, 12:49 AM | 1 min read

തിരുവനന്തപുരം: ജംബോ പട്ടികയിൽ കുരുങ്ങി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം വൈകുന്നു. ഒരു മാസം പിന്നിട്ടിട്ടും പ്രൈവറ്റ് സെക്രട്ടറി, പേഴ്സണൽ സ്റ്റാഫ് നിയമനം പൂർത്തിയായില്ല. ബിന്ദു കൃഷ്ണ, എം ലിജു എന്നിവർക്ക്‌ ഇനിയും പ്രൈവറ്റ് സെക്രട്ടറിമാരായില്ല. പേഴ്സണൽ സ്റ്റാഫിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പലരുടെയും നിയമന ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ തീരുമാനമാകാതെ കിടപ്പാണ്‌. ഇവർ ഓഫീസിൽ എത്തുന്നുണ്ടെങ്കിലും ഉത്തരവ്‌ ഇറങ്ങാത്തതിനാൽ ശമ്പളമില്ല.


നിയമന ഉത്തരവുകളിൽ മുഖ്യമന്ത്രി ഒപ്പിടാത്തതിൽ മന്ത്രിമാർക്കും അമർഷമുണ്ട്‌. ഇതിനു പുറമേയാണ്‌ ശുപാർശകളുടെ നിര. കോൺഗ്രസ്‌ അനുകൂല സംഘടനാ നേതാക്കളും പാർടി നേതാക്കളും പരിശ്രമം തുടരുകയാണ്‌. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം മാത്രമാണ്‌ ഏറക്കുറെ പൂർത്തിയായത്‌. നിലവിലെ പല നിയമനങ്ങളിലും യുഡിഎഫിൽ അതൃപ്‌തിയുണ്ട്‌. അര്‍ഹര്‍ അവഗണിക്കപ്പെടുന്നെന്നാണ് പരാതി. അധ്വാനിച്ചവരെ പരിഗണിക്കുന്നില്ലെന്ന് എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക് കഴിഞ്ഞ ദിവസം പരസ്യവിമര്‍ശം ഉന്നയിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home