print edition എസ്‌എംഎ മരുന്ന് മാറ്റിയത് യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് സൗജന്യമായി നൽകിയ മരുന്ന് ഒഴിവാക്കി നാറ്റ്‌കോ കമ്പനിയുടെ ക്ലിനിക്കൽ ട്രയൽ പൂർത്തിയാകാത്ത മരുന്ന് വാങ്ങാൻ തീരുമാനിച്ചത് യുഡിഎഫ് സർക്കാർ. കെയർ പദ്ധതിയിലൂടെ നാറ്റ്‌കോയുടെ ജനറിക് മരുന്ന് വാങ്ങാൻ ജൂലൈയിലാണ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തുവന്നു. ഇതോടെ തീരുമാനമെടുത്തത് എൽഡിഎഫ് സർക്കാരെന്ന മന്ത്രി കെ മുരളീധരന്റെ കള്ളം പൊളിഞ്ഞു.
മരുന്ന് ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയതല്ലെന്ന പരാതി ഉയർന്നതോടെയാണ് മന്ത്രി കുറ്റം എൽഡിഎഫിന്റെ തലയിലിടാൻ ശ്രമിച്ചത്. ഇൗ മരുന്ന് നൽകണമെന്ന ആവശ്യവുമായി നാറ്റ്‌കോ കമ്പനി എൽഡിഎഫ് സർക്കാരിന്റെ കാലത്തും കെഎംഎസ്‌സിയെ സമീപിച്ചിരുന്നു. എന്നാൽ, അനുമതി നൽകിയില്ല. സ്വിസ് കമ്പനി റോചെയുടെ റിസ്ഡിപ്ലാം മരുന്ന് തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇൗ മരുന്ന് തുടരണമെന്ന ആവശ്യവുമായി ക്യൂർ എസ്‌എംഎ എന്ന സംഘടന യുഡിഎഫ് സർക്കാരിനെ സമീപിച്ചെങ്കിലും അനുമതി നല്‍കിയില്ല.
കൃത്യമായ അറിയിപ്പില്ലാതെ ക്ലിനിക്കൽ ടെസ്റ്റ് എന്ന് മാർക്ക് ചെയ്‌ത മരുന്ന് കുട്ടികൾക്ക് നൽകിയത് രക്ഷിതാക്കൾക്കിടയിൽ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്.









0 comments