ad
Deshabhimani

യുഡിഎഫിന്റെ മോഹനവാ​ഗ്ദാനങ്ങൾ

ഡാറ്റാ കവർച്ചയ്ക്ക് കനു​ഗോലുവിന്റെ തന്ത്രം; പ്രചരിക്കാൻ യുഡിഎഫും

Kanugolu

യുഡിഎഫ് വീടുകളില്‍ കയറി പ്രചരിപ്പിക്കുന്ന നോട്ടീസ് (ഇടത്) കനുഗോലു (വലത്)

വെബ് ഡെസ്ക്

Published on Mar 31, 2026, 01:01 PM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്താൻ കനു​ഗോലുവിന്റെ 'ഡാറ്റാ തന്ത്രം'. 'ഇന്ദിര ഗ്യാരന്റി' എന്ന പേരിൽ നൽകുന്ന കാർഡുകൾ വഴി ലക്ഷക്കണക്കിന് ആളുകളുടെ ഫോൺ നമ്പറും മറ്റ് സ്വകാര്യ വിവരങ്ങളും ശേഖരിക്കുക എന്നാണ് ഈ നോട്ടീസിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്. പ്രചരിപ്പിക്കാൻ കോണ്‍ഗ്രസ് അണികളും രം​ഗത്തുണ്ട്.


ഇന്ദിര ​​ഗ്യാരന്റിയിൽ 25 ലക്ഷം രൂപയുടെ ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതിയെന്ന് ചൂണ്ടിക്കാണിച്ച് പുതിയ തട്ടിപ്പ്. യുഡിഎഫിന്‍റെ മോഹനവാ​ഗ്ദാനങ്ങളാണ് ഇന്ദിര ​ഗ്യാരന്റിയിൽ അച്ചടിച്ചിരിക്കുന്നത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നിർദ്ദേശപ്രകാരമാണ് വീടുകൾ കയറിയുള്ള ഈ വിവരശേഖരണം. നോട്ടീസിനൊപ്പമുള്ള ഫോമിൽ പേര്, വയസ്സ്, മണ്ഡലം, മൊബൈൽ നമ്പർ എന്നിവ പൂരിപ്പിച്ചു നൽകണം.


ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് കൈമാറുന്നതായും, ഫോം പൂരിപ്പിച്ചു നൽകിയവർക്ക് കമ്പനികളിൽ നിന്ന് തുടർച്ചയായി കോളുകൾ വരുന്നതായും പരാതി ഉയർന്നിട്ടുണ്ട്. നേരത്തെ സർക്കാരിനെതിരെ ഡാറ്റാ ചോർച്ച ആരോപിച്ചു കോടതിയിൽ പോയവർ തന്നെ ഇപ്പോൾ തെരഞ്ഞെടുപ്പ് മറയാക്കി ജനങ്ങളുടെ സ്വകാര്യ ഡാറ്റ ശേഖരിക്കുന്നത് യുഡിഎഫിന്റെ ഇരട്ടത്താപ്പ് കൂടിയാണ് തുറന്നു കാണിക്കുന്നത്.


യുഡിഎഫിന്റെ ഈ പ്രചാരണത്തിന്റെ ഭാ​ഗമാകുന്ന സ്ത്രീകൾക്ക് സോഷ്യൽമീഡിയ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. കോൺഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിന്റെയും പാലക്കാട് കോൺ​ഗ്രസ് കൗൺസിലർ പ്രശോഭിന്റെയും ചരിത്രം കൂടി ഓർമിപ്പിച്ചാണ് സ്ത്രീകൾക്ക് ജാ​ഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. അധികാരം പിടിക്കാൻ ജനങ്ങളെ കബളിപ്പിക്കുന്ന പുതിയ തട്ടിപ്പിന്റെ രൂപമാണ് 'ഇന്ദിര ഗ്യാരന്റി' കാർഡ്. തട്ടിപ്പും വെട്ടിപ്പും എന്ന ലക്ഷ്യത്തിൽ നിന്നും കോൺ​​ഗ്രസ് പിൻവാങ്ങിയിട്ടില്ല എന്നതിന്റെ നേർസാക്ഷ്യം കൂടിയാണ് ഇത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home