ad
Deshabhimani

എൻഡിഎയുമായി ചേർന്ന്‌ പഞ്ചായത്ത്‌ ഭരണം: മറുപടിയില്ലാതെ യുഡിഎഫ്‌ സ്ഥാനാർഥി

bjp congress
വെബ് ഡെസ്ക്

Published on Apr 07, 2026, 08:20 PM | 1 min read

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ ട്വന്റി 20 പ്രസിഡന്റിന്റെ രാജി വിവാദത്തിനിടയിലും വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ എൻഡിഎ ബന്ധം തള്ളാതെ യുഡിഎഫ് സ്ഥാനാർഥി വി പി സജീന്ദ്രൻ. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ്‌ പൂജ ജോമോനെ കോൺഗ്രസ് വിലയ്‌ക്കുവാങ്ങിയെന്ന ട്വന്റി 20 പ്രസിഡന്റ്‌ സാബു ജേക്കബിന്റെ പരാമർശത്തിന് മറുപടി പറയാനാണ്‌ സജീന്ദ്രൻ വാർത്താസമ്മേളനം നടത്തിയത്‌. ഇതിനിടെ, പുത്തൻകുരിശിലെ യുഡിഎഫ്– എൻഡിഎ ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദങ്ങൾക്ക്‌ മറുപടി പറയാതെ സജീന്ദ്രൻ ഒഴിഞ്ഞുമാറി.


പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ രണ്ട് ട്വന്റി 20 അംഗങ്ങൾ സ്വതന്ത്ര നിലപാട് സ്വീകരിച്ചതാണെന്നായിരുന്നു വാദം. എന്നാൽ, ട്വന്റി 20 എൻഡിഎയുടെ ഭാഗമായതോടെ അവരുടെ പിന്തുണ വേണ്ടെന്നുവയ്‌ക്കാൻ പാടില്ലേ എന്ന ചോദ്യത്തിന് സജീന്ദ്രൻ വ്യക്തമായ മറുപടി നൽകിയില്ല. സജീന്ദ്രന്റെ ഒളിച്ചുകളിയോടെ മണ്ഡലത്തിൽ യുഡിഎഫ്– എൻഡിഎ കൂട്ടുകെട്ട് മറനീക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home