ad
Deshabhimani

print edition സംഘപരിവാറിന്റെ ബി ടീമായി യുഡിഎഫ്; കള്ളക്കേസിന്‌ കീഴടങ്ങില്ല

CPIM.jpg

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ യുഡിഎഫ് സർക്കാരിന്റെയും ഇഡിയുടെയും രാഷ്ട്രീയ വേട്ടയാടലിൽ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് |ഫോട്ടോ: നിലിയ വേണു​ഗോപാൽ

വെബ് ഡെസ്ക്

Published on Sep 23, 2026, 12:29 AM | 1 min read

തിരുവനന്തപുരം: ഇഡിയുടെ നിർദേശപ്രകാരം യുഡിഎഫ്‌ സർക്കാർ പിണറായി വിജയനെതിരെ നടത്തുന്ന അന്വേഷണത്തിന്‌ കീഴടങ്ങില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഷ്‌ട്രീയ വേട്ടയ്‌ക്കെതിരെ നിയമപരമായും രാഷ്‌ട്രീയമായും പോരാടും. സംഘപരിവാറിന്റെ ബി ടീമായാണ്‌ യുഡിഎഫ്‌ പ്രവർത്തിക്കുന്നത്‌. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാനുള്ള ബിജെപി അജൻഡയ്‌ക്ക്‌ യുഡിഎഫ്‌ സർക്കാർ കേരളത്തെ വിട്ടുകൊടുക്കുകയാണ്‌– അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ്‌ ഇഡി മൊഴിയുണ്ടാക്കിയത്‌. മൊഴികൾ പിൻവലിക്കപ്പെട്ടിട്ടും അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത്‌ കേട്ടുകേൾവിയില്ലാത്തതാണ്‌. ഇഡിയുടെ ഇത്തരം നിർദേശങ്ങൾ തമിഴ്‌നാട്‌, പഞ്ചാബ്‌ സർക്കാരുകൾ തള്ളിയതാണ്‌. കേന്ദ്ര ഏജൻസികളെക്കൊണ്ട്‌ പ്രതിപക്ഷ പാർടികളെ വേട്ടയാടുന്ന ബിജെപി നിലപാട് കോൺഗ്രസ്‌ ദേശീയ നേതൃത്വം തള്ളിയതാണ്‌. ഇതിന്‌ വിരുദ്ധമാണ്‌ സതീശന്റെ സമീപനം.


ഇഡി അന്വേഷണം പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണെന്ന്‌ തുടക്കത്തിലേ സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്‌. കോലീ-ബി സഖ്യത്തിന്റെ കാലംമുതൽ ആരംഭിച്ച നിലപാടിന്റെ തുടർച്ചയാണ്‌ മോദി, ഇഡി, വി ഡി കൂട്ടുകെട്ട്‌. നിയമസഭാ തെരഞ്ഞെടുപ്പിലെ സഹകരണം ഭരണത്തിലെത്തിയപ്പോൾ കൂടുതൽ തീവ്രമാക്കി.


സത്യപ്രതിജ്ഞാ ചടങ്ങിലെ മുഴുനീള വന്ദേമാതരം, കേന്ദ്രത്തെ തൊടാത്ത നയപ്രഖ്യാപനം, ബജറ്റ്‌ പ്രസംഗങ്ങൾ, ലേബർ കോഡ്‌ നടപ്പാക്കുമെന്ന പ്രഖ്യാപനം, സർവകലാശാലകളിലെ കാവിവൽക്കരണം, പിഎം ശ്രീ തുടങ്ങിയവയെല്ലാം കേന്ദ്രത്തിന്‌ കീഴടങ്ങലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home