ad
Deshabhimani

print edition ബിജെപി-യുഡിഎഫ് സംയുക്ത നീക്കം; മുഖ്യകാർമികൻ 
മുഖ്യമന്ത്രി

Congress bjp.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 23, 2026, 12:42 AM | 1 min read

തിരുവനന്തപുരം: പുതിയ അന്വേഷണത്തിലൂടെ സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താനുള്ള ബിജെപി – യുഡിഎഫ്‌ സംയുക്ത നീക്കം മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യത്തിൽ. കേന്ദ്രസർക്കാരിനോടുള്ള കൂറ്‌ തെളിയിക്കാനാണ്‌ കേസ്‌ നിലനിൽക്കില്ലെന്നറിഞ്ഞിട്ടും അന്വേഷിക്കാൻ ആസൂത്രിത നീക്കം.


മുഖ്യമന്ത്രിയായശേഷം വി ഡി സതീശൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായെ സന്ദർശിച്ച വേളയിൽ സിഎംആർഎൽ കേസ്‌ സംബന്ധിച്ച ചർച്ചയും നടന്നതായാണ്‌ വിവരം. സത്യപ്രതിജ്ഞ ചെയ്‌ത്‌ ഒമ്പതാംദിവസം ഡൽഹിയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ക‍ൗൺസിൽയോഗം നടക്കവെ മഹാബലിപുരത്തും സതീശൻ അമിത്‌ ഷായെ കണ്ടിരുന്നു. ഇഡി ഡിജിപിക്ക്‌ കത്ത് നൽകിയത്‌ ന്യായീകരിച്ചതും മുഖ്യമന്ത്രിയാണ്‌.


നിയമപരമായി പ്രവർത്തിക്കുന്ന ഏജൻസിയാണ്‌ ഇഡിയെന്നും സർക്കാരിന്‌ അതനുസരിച്ച്‌ പ്രവർത്തിക്കേണ്ടിവരുമെന്നുമാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌.

കോർപറേറ്റ്‌കാര്യ വകുപ്പിലെ എസ്‌എഫ്‌ഐഒയെകൊണ്ട്‌ അന്വേഷിപ്പിച്ചത്‌ പണം കൈപ്പറ്റിയ യുഡിഎഫ്‌, ബിജെപി നേതാക്കളെ രക്ഷിക്കാനാണെന്ന്‌ വ്യക്തം. സിബി ഐ അടക്കമുള്ള ഏത്‌ ഏജൻസി അന്വേഷിച്ചാലും പല യുഡിഎഫ്‌ നേതാക്കളും പ്രതികളാകും.


രമേശ്‌ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയെന്ന് സമ്മതിച്ചിട്ടുമുണ്ട്‌. പാർടിക്കെന്നപേരിൽ വാങ്ങി സ്വന്തം ആവശ്യത്തിന്‌ പണം ഉപയോഗിച്ചു, നേരിട്ട്‌ വാങ്ങാവുന്ന പണത്തിന്റെ പരിധി ലംഘിച്ചു തുടങ്ങിയ നിയമലംഘനങ്ങളുമുണ്ട്‌. 2011–16ൽ സിഎംഎആർഎല്ലിൽനിന്ന്‌ കണക്കില്ലാതെ ഫണ്ട്‌ വാങ്ങിയ യുഡിഎഫ്‌ നേതാക്കൾ തിരുവനന്തപുരം നഗരത്തിൽ ആഡംബര ഫ്ലാറ്റ്‌ വാങ്ങിയതടക്കമുള്ള വിവരങ്ങളും പുറത്തുവരും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home