ad
Deshabhimani

യൂബർ ബഹിഷ്കരണം: സംസ്ഥാനത്തെ ഓൺലൈൻ ടാക്സി തൊഴിലാളികൾ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

Uber.jpg
വെബ് ഡെസ്ക്

Published on Feb 16, 2026, 05:40 PM | 1 min read

തിരുവനന്തപുരം: ഓൺലൈൻ ടാക്സി കമ്പനിയായ യൂബറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാനത്തെ ടാക്സി തൊഴിലാളികൾ നാളെ മുതൽ അനിശ്ചിതകാല ബഹിഷ്കരണ സമരത്തിലേക്ക്.


വർദ്ധിപ്പിച്ച കമ്മീഷൻ നിരക്ക് പിൻവലിക്കുക, തൊഴിലാളികൾക്ക് മിനിമം നിരക്ക് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കേരള സ്റ്റേറ്റ് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് ബഹിഷ്കരണം സംഘടിപ്പിക്കുന്നത്.


നാളെ പുലർച്ചെ മുതൽ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ യൂബർ സേവനം തടസ്സപ്പെട്ടേക്കാം. നിലവിൽ കമ്പനി ഈടാക്കുന്ന 25 മുതൽ 30 ശതമാനം വരെ വരുന്ന കമ്മീഷൻ കുറയ്ക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.


ഇന്ധനവില വർദ്ധനവും വാഹന പരിപാലന ചിലവും വർദ്ധിച്ച സാഹചര്യത്തിൽ നിലവിലെ വരുമാനം കൊണ്ട് ഉപജീവനം സാധ്യമല്ലെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി. സമരത്തിന്റെ ഭാഗമായി കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ യൂബർ ഡ്രൈവർമാർ ആപ്പുകൾ ഓഫാക്കി പ്രതിഷേധിക്കും.


സർക്കാർ നിശ്ചയിച്ച മിനിമം കൂലി പോലും യൂബർ നൽകുന്നില്ലെന്നും പരാതിയുണ്ട്. പ്രശ്ന പരിഹാരത്തിനായി അധികൃതർ ഇടപെട്ടില്ലെങ്കിൽ സമരം ശക്തമാക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home