പാതിവില തട്ടിപ്പ് ; അന്വേഷണം ബിജെപി, കോൺഗ്രസ് നേതാക്കളിലേക്കും

ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനന്തു കൃഷ്‌ണൻ സന്ദർശിച്ചപ്പോൾ
തിരുവനന്തപുരം : പാതിവിലയ്‌ക്ക് ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും ലാപ്‌ടോപ്പും വാഗ്‌ദാനംചെയ്‌ത് കോടികൾ തട്ടിയകേസിൽ ബിജെപി, കോൺഗ്രസ് നേതാക്കൾക്കും പങ്ക്. എറണാകുളം, മലപ്പുറം, തിരുവനന്തപുരം ഉൾപ്പെടെ പല ജില്ലകളിലും ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ പണം തിരിച്ചുനൽകി പരാതി ഒഴിവാക്കാനും ശ്രമം നടക്കുന്നുണ്ട്. പ്രതികളായ ആനന്ദകുമാറിനും അനന്തു കൃഷ്‌ണനും പുറമെ എ എൻ രാധാകൃഷ്‌ണൻ, ലാലി വിൻസെന്റ്, നജീബ് കാന്തപുരം തുടങ്ങിയ ഉന്നത ബിജെപി, -യുഡിഎഫ് നേതാക്കളുടെ പങ്കും പ്രത്യേകസംഘം അന്വേഷിക്കും.
തലസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി മുരളീധരന് വോട്ടുപിടിക്കാൻ ഉൾപ്പെടെ തയ്യൽ മെഷീനുകളും ഗൃഹോപകരണങ്ങളും വിതരണംചെയ്യാൻ ശ്രമം നടന്നു. 2022ൽ സർക്കാരിതര സംഘടനകളുടെ കൂട്ടായ്‌മയെന്ന പേരിൽ നാഷണൽ എൻജിഓസ് കോൺഫെഡറേഷൻ രൂപീകരിച്ചായിരുന്നു വൻകിട കമ്പനികളുടെ സിഎസ്‌ആർ ഫണ്ടിന്റെ മറവിലുള്ള തട്ടിപ്പ്. തിരുവനന്തപുരം സായിഗ്രാമം മേധാവി കെ എൻ ആനന്ദകുമാറായിരുന്നു കോൺഫെഡറേഷൻ ചെയർമാൻ. ബിജെപി നേതാക്കളുമായി അടുത്തബന്ധമുള്ള ആനന്ദകുമാർ വഴി 2024 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അനന്തു കൃഷ്‌ണൻ സന്ദർശിച്ചു.








0 comments