കണ്ണൂർ പയ്യാമ്പലം ബീച്ചിൽ രണ്ടുപേർ തിരയിൽപ്പെട്ടു; ഒരാളെ കാണാതായി

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്ത് രണ്ടുപേര്‍ തിരയില്‍പ്പെട്ടു. കൊട്ടിയൂർ തീർഥാടനത്തിനെത്തിയ കർണാടക സ്വദേശികളാണ് ബീച്ചിൽ അപകടത്തിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരാളെ കാണാതായി.
ഇന്ന് രാവിലെ 12.30ഓടെയായിരുന്നു അപകടം. ബംഗളൂരു സ്വദേശി സന്തോഷി(20)നെയാണ് കാണാതായത്. ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. രണ്ടര മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. അപായ സൂചന അവഗണിച്ച് കർണാടക സ്വദേശികൾ കടലിൽ ഇറങ്ങിയതാണെന്നാണ് സൂചന.
ലൈഫ് ഗാർഡ്മാരും ഏതാനും മത്സ്യത്തൊഴിലാളികളും മാത്രമാണ് തിരച്ചിൽ നടത്തിയിരുന്നത്. സന്തോഷിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു കർണാടക സ്വദേശിയെ ലൈഫ്ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംവിധാനങ്ങളെത്തിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.










0 comments