ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർഥികളും മരിച്ചു

രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ദൃശ്യത്തിൽ നിന്ന്(ഇടത്), മരിച്ച ശ്രീഗൗതം(വലത്) PHOTO CREDIT: FACEBOOK
പാലക്കാട്: പാലക്കാട് ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർഥികളും മരിച്ചു. രാമേശ്വരം സ്വദേശി ശ്രീഗൗതം, കോയമ്പത്തുർ നെയ് വേലി സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്. കോയമ്പത്തുർ കർപ്പകം കോളേജ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് ഉച്ചയോടെയാണ് പത്ത് പേരടങ്ങുന്ന സംഘം ചിറ്റൂർ ഷൺമുഖം കോസ്‌വേയിൽ കുളിക്കാനെത്തിയത്. പുഴയിലിറങ്ങി കുളിക്കുന്നതിനിടെ ശ്രീഗൗതമും അരുണും ഓഴുക്കിൽപ്പെടുകയായിരുന്നു.
ചിറ്റൂർ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും സംയുക്തമായി പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. ഒഴുക്കിൽപ്പെട്ട ശ്രീഗൗതമിനെ രക്ഷപ്പടുത്തി പുറത്തെത്തിച്ചെങ്കിലും ആശുപത്രിലെത്തിയപ്പോഴേക്കും മരിച്ചു. അരുണിനെ കണ്ടെത്താൻ ഫയർഫോഴ്സിന്റെ സ്കൂബ ടീം ഉൾപ്പെടെ രക്ഷാപ്രവർത്തനം നടത്തി.
അരുണിന്റെ മൃതദേഹം ഓവുചാലിനുള്ളിൽ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടക്കുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.









0 comments