ബൈക്ക് മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കട്ടപ്പന: അയ്യപ്പന്‍കോവില്‍ പരപ്പില്‍ ബൈക്ക് മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മേരികുളം നിരപ്പേക്കട ആരംപുളിക്കല്‍ സാനിഫ് സലീം(19), ആലടി വരിക്കാനിക്കല്‍ നോയല്‍ അനീഷ്(18) എന്നിവരാണ് മരിച്ചത്.
വെള്ളി പുലര്‍ച്ചെ 1.20ഓടെയാണ് അപകടം. പരപ്പ് കുരിശുപള്ളിക്കുസമീപമുള്ള സംരക്ഷണ വേലിയിലെ സിമന്റ് പോസ്റ്റില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.
സമീപത്തെ ലോഡ്ജിലെ ജീവനക്കാരും തട്ടുകടയിലെ ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇരുവരും ലബ്ബക്കട ജെപിഎം കോളേജിലെ വിദ്യാര്‍ഥികളാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഉപ്പുതറ പൊലീസ് നടപടി സ്വീകരിച്ചു.









0 comments