ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു

പാലക്കാട്: പാലക്കാട് ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു. രാമേശ്വരം സ്വദേശി ശ്രീഗൗതം ആണ് മരിച്ചത്. രണ്ട് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ടത്. കോയമ്പത്തുർ സ്വദേശി അരുണിനെയാണ് കാണാതായത്. വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു.
കോയമ്പത്തുർ കർപ്പകം കോളേജ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പത്ത് പേരടങ്ങുന്ന സംഘമാണ് ചിറ്റൂര്‍ പുഴയിൽ വിനോദയാത്രയ്ക്ക് എത്തിയത്. രണ്ട് പേര്‍ പുഴയിലിറങ്ങി കുളിക്കുന്നതിനിടെ പുഴയിലെ ഓവിൽ കുടുങ്ങുകയായിരുന്നു.
ഒഴുക്കിൽപ്പെട്ട ശ്രീഗൗതമിനെ രക്ഷപ്പടുത്തി പുറത്തെത്തിച്ചെങ്കിലും ആശുപത്രിലെത്തിയപ്പോഴേക്കും മരിച്ചു. അരുണിനെ കണ്ടെത്താൻ ഫയർഫോഴ്സിന്റെ സ്കൂബ ടീം ഉൾപ്പെടെ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.









0 comments