എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു

കോട്ടയം: എരുമേലി ചുങ്കത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. കൂവപ്പള്ളി സ്വദേശി അനീഷ്, ഓട്ടോ ഡ്രൈവർ എരുമേലി സ്വദേശി ബിജു എന്നിവരാണ് മരിച്ചത്.
ആദ്യം കിണറിൽ ഇറങ്ങിയ അനീഷ് ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ബിജുവും ശ്വാസം കിട്ടാതെ കിണറ്റിലേക്ക് വീണു. തുടർന്ന് മരിക്കുകയായിരുന്നു. 35 അടി താഴ്ചയുള്ള കിണറാണ് വൃത്തിയാക്കാനിറങ്ങിയത്.








0 comments