ബംഗളൂരുവിൽ വാഹനാപകടം: രണ്ടു മലയാളികൾ മരിച്ചു

bangalore accident

അർഷ് പി ബഷീർ

വെബ് ഡെസ്ക്

Published on Feb 18, 2025, 11:26 AM | 1 min read

ബംഗളൂരു: ബംഗളൂരു ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11മണിയോടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റ രണ്ടു പേര് ആശുപത്രിയിലേക്ക് മാറ്റി.


എംബിഎ വിദ്യാർഥിയായ അർഷ് പി ബഷീർ നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ പിഎം ബഷീറിൻ്റെ മകനും എസ്എഫ്ഐ മുൻ നിലമ്പൂർ ഏരിയ കമ്മിറ്റി അംഗവും ആയിരുന്നു. മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.



deshabhimani section

Related News

View More
0 comments
Sort by

Home