ad
Deshabhimani

തൃശൂർ നെടുപുഴയിൽ ബോട്ട് മറിഞ്ഞു: കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

Thrissur.jpg

കാണാതായവർക്കായി ഫയർ ഫോഴ്സ് തെരച്ചിൽ നടത്തുന്നു

വെബ് ഡെസ്ക്

Published on Jul 04, 2026, 08:45 AM | 1 min read

തൃശൂർ: നെടുപുഴയിൽ ബോട്ട് മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കല്ലൂർ സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങളാണ് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെടുത്തത്.


ഇന്നലെ പാടത്ത് വളർത്തു മീനുകൾക്ക് തീറ്റ നൽകാൻ പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് ബോട്ടിൽ കോൾപാടത്തേക്ക് പോയിരുന്നത്. പാടത്തിന് നടുവിൽ വെച്ച് ബോട്ട് മുങ്ങുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ നീന്തി രക്ഷപ്പെട്ടു.


സംഭവം അറിഞ്ഞയുടനെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ തെരച്ചിൽ നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇന്ന് രാവിലെ വീണ്ടും ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home