Deshabhimani

മന്ത്രിയുടെ ഓഫീസുമായി ഭിന്നത; ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി വി അനുപമയെ മാറ്റി

t v anupama
വെബ് ഡെസ്ക്

Published on Oct 22, 2026, 02:50 PM | 1 min read

തിരുവനന്തപുരം: തുടർച്ചയായി ഉയർന്നുവരുന്ന പ്രതിസന്ധികൾക്ക് ആക്കംകൂട്ടി ഗതാഗത വകുപ്പിൽ വീണ്ടും ഒഴിവാക്കൽ നടപടി. ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി വി അനുപമ ഐഎഎസിനെ മാറ്റി.

വകുപ്പ് മന്ത്രി സിപി ജോണിന്റെ ഓഫീസിന്റെ അനാവശ്യ ഇടപെടലുകളും ഭിന്നതകളുമാണ് ഉദ്യോഗസ്ഥയുടെ സ്ഥാനചലനത്തിന് പിന്നിലെന്നാണ് വിവരങ്ങൾ.


മന്ത്രിയുമായുള്ള ഭിന്നതകളെയും അഭിപ്രായ വ്യത്യസത്തേയും തുടർന്ന് ഗതാഗത കമ്മീഷണർ നാഗരാജുവിനെ പദവിയിൽ നിന്ന് മാറ്റിയതിന് പിന്നാലെയാണ് സെക്രട്ടറിക്കെതിരെയും സമാനമായ പ്രതികാര നടപടി ഉണ്ടായിരിക്കുന്നത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫിനെ ഭക്ഷ്യ വകുപ്പിന്റെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.


ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് അനുപമയെ മാറ്റിനിയമിച്ചിരിക്കുന്നത്. ഏവിയേഷൻ, മെട്രോ, റെയിൽവേ വകുപ്പുകളുടെ ചുമതല അവർ തുടർന്നും വഹിക്കും. കേന്ദ്ര സർവീസിൽ നിന്ന് തിരികെയെത്തിയ ഡി ബാലമുരളിയാണ് പുതിയ ഗതാഗത സെക്രട്ടറി. അദ്ദേഹത്തിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെയും കെടിഡിഎഫ്സി മാനേജിംഗ് ഡയറക്ടറുടെയും അധിക ചുമതലകൂടി നൽകിയിട്ടുണ്ട്.


കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ തുടർച്ചയായി ഒഴിവാക്കുന്ന ഇത്തരം തീരുമാനങ്ങൾ വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home