മരം മുറിക്കാൻ കയറിയ ആൾ മരത്തിൽ കുടുങ്ങി

പാലക്കാട്: പാലക്കാട് മരം മുറിക്കാൻ കയറിയ ആൾ മരത്തിൽ കുടുങ്ങി. എടക്കുറിശ്ശി സ്വദേശി രാജുവാണ് മരത്തിൽ കുടുങ്ങിപ്പോയത്. തുടർന്ന് മണിക്കൂറുകളോളം ഇയാള്‍ക്ക് ഇറങ്ങാൻ പറ്റാതിരിക്കുകയായിരുന്നു.മണ്ണാർക്കാട് നിന്നും അഗ്നിശമനസേന എത്തിയാണ് രാജുവിനെ രക്ഷപ്പെടുത്തിയത്. തച്ചമ്പാറ തെക്കുംപുറത്താണ് ഇയാൾ മരം മുറിക്കുന്നതിനായി കയറിയത്.









0 comments