ad
Deshabhimani

മസ്തകത്തിന് പരിക്കേറ്റ കാട്ടാനയുടെ ചികിത്സ പൂർത്തിയായി; ആന നിരീക്ഷണത്തിൽ‌

wild elephant athirappally
വെബ് ഡെസ്ക്

Published on Jan 24, 2025, 11:30 AM | 1 min read

ചാലക്കുടി: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ചികിത്സ പൂർത്തിയായി. ആനയ്ക്ക് മരുന്നും ആൻ്റി ഡോട്ടും നൽകി. നിലവിൽ വെറ്റിനറി ഡോക്ടമാരായ ഡേവിഡ്, മിഥുൻ, ബിനോയ് എന്നിവർ അടങ്ങുന്ന സംഘത്തിൻ്റെ നിരീക്ഷണത്തിൽ തുടരുകയാണ്. മസ്തകത്തിനേറ്റ മുറിവ് ഉണങ്ങി തുടങ്ങിയിട്ടുണ്ട്. മുറിവിനുള്ളിൽ ലോഹ ഭാഗങ്ങളോ മരക്കൊമ്പോ തറഞ്ഞിരിക്കുന്നില്ല എന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു. ആനയുടെ ആരോ​ഗ്യ നില തൃപ്തികരമാണ്.
ഒരാഴ്ച മുമ്പാണ് ആനയെ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയത്. മുറിവുണ്ടായത് മറ്റ് ആനകളുമായുണ്ടായ സംഘർഷത്തിലാകാമെന്നാണ് കരുതുന്നത്. മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കാൻ തീരുമാനിച്ചത്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഇന്ന് രാവിലെ ആനയെ മയക്കുവെടി വച്ചത്. അതിരപ്പള്ളിയിലെ വെറ്റിലപ്പാറ കാലടി പ്ലാന്റേഷനിൽ രാവിലെ മുതൽ കൂട്ടമായി നിന്നിരുന്ന ആന കൂട്ടത്തിൽ നിന്ന് മാറിയ അവസരത്തിലാണ് മയക്കുവെടി വച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home