ad
Deshabhimani

മദ്യക്കുപ്പി തിരിച്ചു നൽകിയാൽ 20 രൂപ: പദ്ധതി ഓണത്തിന് ശേഷം തുടരും

Bevco.jpg
വെബ് ഡെസ്ക്

Published on Aug 06, 2026, 05:39 PM | 1 min read

തിരുവനന്തപുരം: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുത്ത് 20 രൂപ തിരിച്ചു നൽകുന്ന പദ്ധതി നിർത്തലാക്കിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി. ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഓണം വരെ മാത്രമാണ് പദ്ധതി നിർത്താലാക്കിയതെന്നും അതിന് ശേഷം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.


പ്ലാസ്റ്റിക്‌ മദ്യക്കുപ്പികൾ വലിച്ചെറിയുന്നതു മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക്‌ തടയിടാൻ പരീക്ഷണാടിസ്ഥാനത്തിലാണ് എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പിലാക്കിയത്. മദ്യവിലയ്‌ക്ക്‌ പുറമേ 20 രൂപ ഇ‍ൗടാക്കുകയും കുപ്പി തിരിച്ച് നൽകുമ്പോൾ പണം തിരികെ നൽകുന്നതുമായിരുന്ന പദ്ധതി. ശേഖരിക്കുന്ന ബോട്ടിലുകൾ ക്ലീൻ കേരള കമ്പനി ശേഖരിക്കും. 2025 സെപ്റ്റംബർ 10 മുതൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത 10 വീതം ചില്ലറ വില്പനശാലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home