ഫ്രഷ് കട്ട് പൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രം പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. സ്ഥാപന ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈകോടതിയുടെ നടപടി.
സ്ഥാപനത്തിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡിന് ലഭിച്ച പരാതികളെ തുടർന്നാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. യൂണിറ്റിൽനിന്ന് താമസസ്ഥലത്തേക്ക് മാലിന്യം ഒഴുകിയെത്തുന്നതുമൂലം സമീപവാസികൾ ഏറെ ദുരിതമനുഭവിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.










0 comments