ad
Deshabhimani

ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു

Chalakudy School Bus.jpg
വെബ് ഡെസ്ക്

Published on Aug 06, 2026, 06:28 PM | 1 min read

ചാലക്കുടി: ചാലക്കുടി പോട്ടയിൽ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. വിദ്യാർഥികൾക്ക് പരിക്കേറ്റു. ആളൂർ സെന്റ് ജോസഫ് സ്കൂളിൽ നിന്നും വിദ്യാർഥികളുമായി പോയ മിനി ബസാണ് കനാലിലേക്ക് വീണത്.


വ്യാഴാഴ്ച വൈകുന്നേരം നാലിന് ആയിരുന്നു അപകടം. പോട്ട താണിപ്പാറയിൽ കനാൽ ബണ്ടിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. 24 വിദ്യാർഥികളും ഡ്രൈവറും ഉണ്ടായിരുന്നു. നാട്ടുകാരെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി വിദ്യാർഥികളെയും ഡ്രൈവറെയും പോട്ടയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചാലക്കുടി അഗ്നി രക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home