വസ്ത്ര നിറത്തെ ചോദ്യംചെയ്ത യുട്യൂബർക്ക് മറുപടിയുമായി പ്രിയാ വാര്യർ

പ്രിയാ വാര്യർ| Photo: Screengrab X
കൊച്ചി : വസ്ത്ര നിറത്തെ ചോദ്യം ചെയ്ത യുട്യൂബർക്ക് തക്ക മറുപടി നൽകി നടി പ്രിയ വാര്യർ. ഇവർ ബ്രാൻഡ് അംബാസഡറായ സ്ഥാപനത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. ബ്രാൻഡിന്റെ ഔദ്യോഗിക നിറമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രിയ എത്തിയത്.
വേദിയിലിരുന്ന താരത്തോട് ഈ നിറം തെരഞ്ഞെടുത്തതിന്റെ കാരണമെന്തെന്നും കേരളത്തിൽ ഓറഞ്ച് അലേർട്ടായതിനാലാണോ എന്നുമായിരുന്നു യുട്യൂബറുടെ ചോദ്യം. ‘എന്റെ പൊന്നു ചേട്ടാ’ എന്ന് പറഞ്ഞുകൊണ്ടാണ് താരം മറുപടി ആരംഭിച്ചത്.
വർഷങ്ങളായി സ്ഥാപനത്തിന്റെ തീം കളർ ഇതാണെന്നും ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ അതിനനുസരിച്ചാണ് വസ്ത്രം തെരഞ്ഞെടുത്തതെന്നും വ്യക്തമാക്കി. ചോദ്യവും പ്രിയയുടെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലായി.










0 comments