ad
Deshabhimani

കടലെടുത്ത മാവിലകടപ്പുറത്ത് പ്രതിപക്ഷനേതാവ് എത്തി; ദുരിതബാധിതരെ ആശ്വസിപ്പിച്ചു

pinarayi vijayan Visits Mavilakkadappuram.jpg

തൃക്കരിപ്പൂർ മാവിലക്കടപ്പുറത്തെ കടൽക്ഷോഭ മേഖല പ്രതിപക്ഷനേതാവ് പിണറായി വിജയൻ സന്ദർശിക്കുന്നു |ഫോട്ടോ: ശരത്‌ കൽപ്പാത്തി

വെബ് ഡെസ്ക്

Published on Aug 06, 2026, 05:28 PM | 1 min read

തൃക്കരിപ്പൂർ: തീരം കടലെടുത്ത മാവിലാകടപ്പുറത്തെ ദുരിതം നേരിട്ട് കാണാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എത്തി. ദുരിതബാധിതരെ ആശ്വസിപ്പിച്ച അദ്ദേഹം പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. കാലവർഷം എത്തുമ്പോഴും കരയുടെ ചെറിയ ഭാഗം കടലെടുക്കാറുണ്ടങ്കിലും ഇത്തവണ അതി ഭയാനകമാണന്ന് പരിസര വാസികൾ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. സിപിഐ എം കാസർകോട് ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, ജില്ലാ സെക്രട്ടറിയേറ്റംഗം വി പി പി മുസ്തഫ, വി വി ഉത്തമൻ എന്നിവരും ഓപ്പമുണ്ടായി.


pinarayi vijayan Visits Mavilakkadappuram 1.jpgതൃക്കരിപ്പൂർ മാവിലക്കടപ്പുറത്തെ കടൽക്ഷോഭ മേഖല പ്രതിപക്ഷനേതാവ് പിണറായി വിജയൻ സന്ദർശിക്കുന്നു |ഫോട്ടോ: ശരത്‌ കൽപ്പാത്തി

കഴിഞ്ഞ പത്തു ദിവസമായി തുടരുന്ന ശക്തമായ കുത്തഴുക്കിൽ ഒരിയര പുലിമുട്ട് മുതൽ തെക്കോട്ട് ഒരു കിലോ മീറ്റർ ദൂരത്തിൽ കടൽ നാശം വിതച്ചത്. കരയുടെ ഭാഗമായിരുന്ന അമ്പത് മീറ്റർ ഇതിനകം കടലെടുത്തു. നിർദ്ദിഷ്ട തീരദേശ ഹൈവേക്കായി അതിരു നിശ്ചയിച്ച കുറ്റികളും തീരദേശ റോഡും ഇല്ലാതായി.


pinarayi vijayan Visits Mavilakkadappuram 2.jpgതൃക്കരിപ്പൂർ മാവിലക്കടപ്പുറത്തെ കടൽക്ഷോഭ മേഖല പ്രതിപക്ഷനേതാവ് പിണറായി വിജയൻ സന്ദർശിക്കുന്നു |ഫോട്ടോ: ശരത്‌ കൽപ്പാത്തി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home