print edition ട്രെയിൻ സർവീസുകളിൽ മാറ്റം

പ്രതീകാത്മക ചിത്രം
പാലക്കാട്: തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തി. 16347ാം നമ്പർ തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ എക്സ്പ്രസ്, 16343ാം നമ്പർ തിരുവനന്തപുരം സെൻട്രൽ– - മധുരൈ ജങ്‌ഷൻ അമൃത എക്സ്പ്രസ് എന്നീ ട്രെയിനുകൾ 19, 21 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന യാത്ര മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഒഴിവാക്കി ആലപ്പുഴവഴി ഓടിക്കും. അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും ഏർപ്പെടുത്തും.
16349ാം നമ്പർ തിരുവനന്തപുരം നോർത്ത്– - നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസ് 19, 21 തീയതികളിൽ തിരുവനന്തപുരം നോർത്തിൽനിന്ന് ആരംഭിക്കുന്ന യാത്ര മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും ഏർപ്പെടുത്തും.
22653ാം നമ്പർ തിരുവനന്തപുരം സെൻട്രൽ– - ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 21-ന് തിരുവനന്തപുരത്ത്നിന്ന് ആരംഭിക്കുന്ന യാത്ര ചെങ്ങന്നൂർ, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴവഴി ഓടിക്കും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളുണ്ടാകും.










0 comments