ad
Deshabhimani

കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; പുനക്രമീകരണം ഇങ്ങനെ

kozhikode train.jpg
വെബ് ഡെസ്ക്

Published on Jul 09, 2026, 01:31 PM | 1 min read

കോഴിക്കോട്: റെയിൽവെ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലെ ക്ലോക്ക് ടവർ തകർന്നു വീണതിന് പിന്നാലെ കോഴിക്കോട് വഴിയുള്ള ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു. അപകടത്തെ തുടർന്ന് സ്റ്റേഷനിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചിരുന്നു. നിലിവിൽ രണ്ട് മൂന്ന് പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനം നിരോധിച്ചു. ഗതാഗതം പുനഃസ്ഥാപിക്കുമ്പോൾ നാലാമത്തെ പ്ലാറ്റ്‌ഫോമിലൂടെ മാത്രമാകും ട്രെയിൻ കടത്തിവിടുക.


ഉച്ചയ്ക്കുള്ള കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കല്ലായിൽ നിന്നാണ് യാത്ര ആരംഭിക്കുക. ജനശതാബ്ദിയിൽ പോകേണ്ടവർക്ക് കോഴിക്കോട് നിന്ന് കല്ലായി വരെ ഏറനാട് എക്‌സ്പ്രസിൽ പോകാൻ അനുമതിയുണ്ട്. കോഴിക്കോട് ബം​ഗളൂരു എക്സ്പ്രസ് വെസ്റ്റ്ഹിൽ സ്റ്റേഷനിൽ നിന്നും യാത്ര തുടങ്ങും.


ഇന്ന് രാവിലെ 11.15ഓടെയാണ് കെട്ടിടം തകർന്നു വീണത്. പ്ലാറ്റ്ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിനും മുന്നാം പ്ലാറ്റ്ഫോമിനും ഇടിയിലുള്ള ക്ലോക്ക് ടവറാണ് തകർന്നുവീണത്. രണ്ടാം പ്ലാറ്റ്ഫോമിൽ ഇന്നലെ നിർത്തിയിട്ട ട്രെയിനിന് മുകളിലേക്കാണ് കെട്ടിടാവശിഷ്ടങ്ങൾ പതിച്ചത്. കുറച്ചു ദിവസങ്ങളായി കെട്ടിടത്തിൽ വിള്ളലുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ് ഓഫിസും മറ്റു യാത്രക്കാരേയും നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home