print edition മദ്യപിച്ച്‌ യാത്ര വേണ്ട, തിരിച്ചയക്കും ; ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി

train human fetus.png
വെബ് ഡെസ്ക്

Published on Nov 06, 2025, 02:59 AM | 1 min read


തിരുവനന്തപുരം

റെയിൽവെ സ്റ്റേഷനുകളിൽ മദ്യപിച്ച്‌ യാത്രയ്‌ക്കെത്തുന്നവരെ കണ്ടെത്തി തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിക്കുന്നു. സംസ്ഥാന പൊലീസ്‌ മേധാവി റവാഡ ചന്ദ്രശേഖർ ബുധനാഴ്‌ച വിളിച്ചുചേർത്ത ആർപിഎഫിന്റെയും റെയിൽവെ പൊലീസിന്റെയും യോഗത്തിലാണ്‌ തീരുമാനം. കേരളത്തിലോടുന്ന ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളാരംഭിക്കുന്നതിന്റെ ഭാഗമായാണിത്‌.


റെയിൽവെ സ്‌റ്റേഷനിൽ സിസിടിവി കാമറകളുടെ എണ്ണം വർധിപ്പിക്കും. 24 മണിക്കൂറും നിരീക്ഷണം നടത്തും. യാത്രക്കാരെ പരിശോധിക്കാൻ കൂടുതൽ അംഗങ്ങളെ നിയോഗിക്കും. നിരോധിത വസ്‌തുക്കളും അനാവശ്യവസ്‌തുക്കളും യാത്രക്കാർകൊണ്ടുപോകുന്നത്‌ തടയാനും തീരുമാനിച്ചു. തീരുമാനങ്ങൾ അടിയന്തരമായി നടപ്പാക്കുമെന്ന്‌ യോഗത്തിൽ റവാഡ ചന്ദ്രശേഖർ പറഞ്ഞു.


കേരള എക്‌സ്‌പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്ത പെൺകുട്ടിയെ ഞായറാഴ്‌ച രാത്രി വർക്കലയ്‌ക്ക്‌ സമീപം മദ്യപൻ ചവിട്ടിപുറത്തേക്ക്‌ ഇട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. ട്രെയിൻയാത്രക്കാർക്ക്‌ സുരക്ഷയില്ലെന്ന ആശങ്ക ഇ‍ൗ സാഹചര്യത്തിൽ ശക്തമായതോടെയാണ്‌ സംസ്ഥാന പൊലീസ്‌ മേധാവി യോഗം വിളിച്ചത്‌.ആർപിഎഫിന്റെ എണ്ണം കൂട്ടണമെന്ന്‌ സംസ്ഥാനം റെയിൽവേയ്‌ക്ക്‌ കത്ത്‌ നൽകിയിരുന്നു. കേന്ദ്രം ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ, മഹിളാ സംഘടനകൾ, സർക്കാർ ജീവനക്കാരുടെ സംഘടനകളും രംഗത്തുവന്നു. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിലേക്ക്‌ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി മാർച്ചും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Home