ട്രെയിനുകൾ റദ്ദാക്കി

പാലക്കാട്
മെഹ്‌ബൂബാബാദ് റെയിൽവേ സ്‌റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കി.
22, 23, 25 തീയതികളിൽ പുറപ്പെടേണ്ട ഗോരഖ്‌പുർ–- തിരുവനന്തപുരം നോർത്ത് റപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12511), 25, 27, 28 തീയതികളിൽ തിരുവനന്തപുരം നോർത്ത് –- ഗോരഖ്‌പുർ റപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12512), 24ലെ തിരുവനന്തപുരം നോർത്ത് –- ഇൻഡോർ ജങ്‌ഷൻ അഹല്യാനഗരി വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (22646), 26ലെ തിരുവനന്തപുരം നോർത്ത് –- കോർബ വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (22648), ഇൻഡോർ ജങ്‌ഷൻ –- തിരുവനന്തപുരം നോർത്ത് അഹല്യാനഗരി വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (22645), 28ലെ കോർബ –- തിരുവനന്തപുരം നോർത്ത് വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.









0 comments