വേടന്റെ പരിപാടി കാണാൻ പാളം മുറിച്ചുകടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു

കാസര്‍കോഡ്: റാപ്പർ വേടന്റെ പരിപാടിയില്‍ പങ്കെടുക്കാൻ വേണ്ടി പാളം മുറിച്ചു കടക്കാൻ ശ്രമിച്ച് ട്രെയിൻ തട്ടിയ യുവാവ് മരിച്ചു. ട്രെയിൻ ഇടിച്ച മറ്റൊരു യുവാവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബേക്കൽ ബീച്ച് ഫെസ്റ്റിനിടെയാണ് അപകടം.
പൊയിനാച്ചി സ്വദേശി ശിവാനന്ദ(19-)ാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് ശിവാനന്ദ മരിച്ചത്. ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രി വിട്ടു. ടിക്കറ്റുള്ള പരിപാടിയായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പരിപാടിക്കെത്തുകയായിരുന്നു.










0 comments