ad
Deshabhimani

കണ്ണൂരിൽ സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; ഓടി രക്ഷപ്പെടുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

Train accident

മരിച്ച ഷെഫീഖ്

വെബ് ഡെസ്ക്

Published on Apr 18, 2026, 05:00 PM | 1 min read

കണ്ണൂർ: സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക‌ടിച്ചു വീഴ്ത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് ദാരുണമായി മരണപ്പെട്ടത്. ഷെഫീഖിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശാന്തൻ ചികിത്സയിൽ തുടരുകയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ഷെഫീഖ് അടുത്തിടെയാണ് നാട്ടിലെത്തിയത്.


ഷെഫീഖും പ്രശാന്തും ഒരുമിച്ച് കട തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയായിരുന്നു. പ്രശാന്ത് ആണ് കടയിലെ ഇലക്ട്രിക് ജോലികൾ ചെയ്തിരുന്നത്. രാവിലെയോടെ പ്രശാന്തിന്റെ വീട്ടിലെത്തിയ ഷെഫീഖ് തനിക്ക് വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് വെള്ളം എടുക്കാൻ അകത്തേയ്ക്ക് പോയ പ്രശാന്തിനെ സമീപത്തുണ്ടായിരുന്ന ചുറ്റിക ഉപയോ​ഗിച്ച് തലയ്ക്ക് ആഞ്ഞ് അടിക്കുകയായിരുന്നു. പ്രശാന്തൻ സംഭവ സ്ഥലത്ത് കുഴഞ്ഞുവീണു.


നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും അയൽവാസികളും ചേർന്ന് പ്രശാന്തനെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രശാന്തിനെ ആക്രമിച്ചതിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെയാണ് ഫെഫീഖിനെ ട്രെയിൻ തട്ടിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഷെഫീഖ് മരിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം അവ്യക്തമായി തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home