തിരുവനന്തപുരത്ത് രണ്ടിടത്ത് ട്രെയിൻ തട്ടി സ്‌ത്രീകൾ മരിച്ചു

വർക്കലയിൽ മരിച്ച സുഭദ്ര
വർക്കല: തിരുവനന്തപുരത്ത് രണ്ട് സ്ഥലങ്ങളിൽ ട്രെയിൻ തട്ടി സ്‌ത്രീകൾ മരിച്ചു. വർക്കലയിലും ചിറയൻകീഴുമാണ് അപകടമുണ്ടായത്. ചിറയിൻകീഴിൽ താമ്പ്രം എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കരുനിലക്കോട് സുബിൻ ലാന്റിൽ സുഭദ്ര(54) ആണ് വർക്കലയിൽ മരിച്ചത്. ഇടവ ജനതാമുക്ക് റെയിൽവേ ക്രോസ്സിന് സമീപം ഞായർ വൈകിട്ട് 3.45ഓടെ പാളം മുറിച്ച് കടക്കവെയാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ ജനശതാബ്ദി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. മൃതദേഹം ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വർക്കല പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഭർത്താവ് സുഗുണൻ. മക്കൾ: സുജിനി, സുബിൻ.








0 comments