ad
Deshabhimani

വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു

Train
വെബ് ഡെസ്ക്

Published on Aug 01, 2026, 10:34 PM | 1 min read

കഴക്കൂട്ടം​: വാടക വീടിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കരിയിൽ വെട്ടുറോഡ് ഗായത്രി ഭവനിൽ ജയ (48)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന്‌ കൊല്ലം ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കഴക്കൂട്ടം പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ്: ശങ്കരൻ കൃഷ്ണൻ പോറ്റി. മക്കൾ: ഗായത്രി, ഗൗതം ശങ്കർ, ഗണേഷ് ശങ്കർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home