Deshabhimani

ഇലക്ട്രോണിക് ഇന്റർലോക്കിങ് : ചൊവ്വാഴ്ച ട്രെയിൻ സർവീസിൽ നിയന്ത്രണം

ac passenger train tn
വെബ് ഡെസ്ക്

Published on Oct 26, 2026, 07:42 AM | 1 min read

കൊച്ചി:കളമശ്ശേരി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27 ചൊവ്വാഴ്ച ബെം​ഗളൂരു-എറണാകുളം വന്ദേഭാരത് ഭാ​ഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.എറണാകുളം ജങ്ഷൻ-കെഎസ്ആർ ബെം​ഗളൂരു(26652) ചൊവ്വാഴ്ച തൃശ്ശൂരിൽ നിന്നാകും പുറപ്പെടുക. എറണാകുളത്തിനും തൃശ്ശൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. വൈകിട്ട് 3.20ന് ട്രെയിൻ തൃശ്ശൂരിൽനിന്ന് പുറപ്പെടും.

കെഎസ്ആർ ബെം​ഗളൂരു-എറണാകുളം ജങ്ഷൻ(26651) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. ചൊവ്വാഴ്ച വന്ദേഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home