print edition കോഴിക്കോട് വിദ്യാർഥി വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ

കാർത്തിക്
പന്തീരാങ്കാവ് : വിദ്യാർഥിയെ വീട്ടിൽ തലയ്‌ക്ക് വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. പന്തീരാങ്കാവ് പാറക്കുളം റോഡിൽ താമസിക്കുന്ന മണാൽ കാർത്തിക് (19)ആണ് മരിച്ചത്. ചൊവ്വ രാത്രി 7നാണ് സംഭവം. മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തൊണ്ടയാട് റൈഫിൾ ക്ലബ്ബിൽ ഫയറിങ് പരിശീലനം നടത്തിവരുന്ന വിദ്യാർഥിയാണ് കാർത്തിക്. ഷൂട്ടിങ്ങിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കൈയിലിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് സംശയം. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനുംശേഷംമാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
പന്തീരാങ്കാവ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. ഇന്ത്യൻ ഗ്യാസ് ഏജൻസി ഉടമ മണാൽ ഷിബുവിന്റെയും സന്ദീപയുടെയും മകനാണ്. കുറ്റിക്കാട്ടൂർ എഡബ്ല്യുഎച്ച് കോളേജ് ബിടെക് വിദ്യാർഥിയാണ്. സഹോദരൻ: ദീപക്.
Caption: ഫോട്ടോ : കാർത്തിക്










0 comments