ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെട്ടു. ഓവേലി പഞ്ചായത്തിലെ ആറാട്ടുപാറ സ്വദേശി കലൈ സെൽവൻ (രവി, 38) ആണ് മരിച്ചത്.
ശനി രാത്രി ഒമ്പതോടെയാണ് സംഭവം. ആറാട്ടുപാറയിൽ ഭഗവതി അമ്മൻ ക്ഷേത്രം ഉത്സവത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം ഉണ്ടാക്കാൻവേണ്ടി തൊട്ടടുത്ത വാട്ടർ ടാങ്കിന്റെ അടുത്തേക്ക് വെള്ളം തിരിക്കാൻപോയ സെൽവനെ കാട്ടാന ആക്രമിക്കുകയായിരുന്നു. സെൽവൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഥലത്ത് സെൽവന്റെ മൃതദേഹവുമായി ജനങ്ങൾ പ്രതിഷേധം തുടരുകയാണ്. വനംവകുപ്പും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.









0 comments