മൂന്നാർ ഗ്യാപ് റോഡിൽ ഗതാഗതം നിരോധിച്ചു

മൂന്നാർ
കനത്തമഴയിൽ മൂന്നാർ ലാക്കാട് ഗ്യാപ് റോഡിലേക്ക് കരിങ്കല്ലുകൾ പതിച്ച് ഗതാഗതം തടസപ്പെട്ടു.
തിങ്കൾ പകൽ 3.45 ഓടെയായിരുന്നു സംഭവം. കല്ലിനൊപ്പം മണ്ണും റോഡിലേക്ക് വീണു. സംഭവസമയം വാഹനങ്ങൾ കടന്നുപോകാതിരുന്നത് അത്യാഹിതം ഒഴിവായി. കല്ലുകളും മണ്ണും പിന്നീട് നീക്കി. കൂടുതൽ കല്ലുകൾ താഴേയ്‌ക്ക് പതിക്കാൻ സാധ്യത കണക്കിലെടുത്ത് ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം കളക്ടർ താൽക്കാലികമായി നിരോധിച്ചു.









0 comments