Deshabhimani

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

traffic block
വെബ് ഡെസ്ക്

Published on Dec 21, 2025, 06:16 AM | 1 min read

തിരുവനന്തപുരം: നഗരസഭാ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനാൽ ഞായർ രാവിലെ ഒമ്പതുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചടങ്ങിൽ പങ്കെടുക്കാൻ പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ കോർപറേഷൻ പോയിന്റ്, ആർ ആർ ലാമ്പ് എന്നീ ഭാഗങ്ങളിൽ ആളിറക്കിയശേഷം പബ്ലിക് ലൈബ്രറി -നന്ദാവനം റോഡ്, മ്യൂസിയം- നന്ദാവനം റോഡ്, എൽഎംഎസ്- ജിവി രാജ റോഡ്, ജിവി രാജ -വേൾഡ് വാർ റോഡ്, പിഎംജി- ലോ കോളേജ് റോഡ്, എസ്എംസി - ഇടപ്പഴിഞ്ഞി റോഡിലും ഗതാഗതത്തിന് തടസ്സമില്ലാതെ റോഡ് ഒരു വശത്ത് പാർക്ക് ചെയ്യണം.


ഗതാഗതത്തിരക്ക് കൂടിയാൽ വാഹനം വഴിതിരിച്ച് വിടും. വെള്ളയമ്പലം ഭാഗത്തുനിന്ന് മ്യൂസിയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം- വഴുതക്കാട് വഴിയും പാളയം ഭാഗത്തുനിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ടവ പിഎംജി- നന്തൻകോട് വഴിയും വഴി തിരിച്ച് വിടും.

​

​




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ajit Doval

02

print edition പന്നു വധശ്രമ കേസ്‌: ഡോവലിന് യുഎസ് കോടതി സമന്‍സ്
BJP Lost

04

print edition തദ്ദേശ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ മൂക്കുകുത്തി ബിജെപി
akhilesh yadav

06

print edition യുപി സീറ്റ് വിഭജനം: മാനദണ്ഡം ജയസാധ്യത മാത്രമെന്ന് അഖിലേഷ്‌
deshabhimani section

Recommended

Deshabhimani
Home