ad
Deshabhimani

നഗരത്തിൽ നാളെമുതൽ ഗതാഗത നിയന്ത്രണം

TRAFFIC
വെബ് ഡെസ്ക്

Published on Sep 02, 2025, 09:24 PM | 1 min read

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച്‌ നഗരത്തിൽ മൂന്ന് മുതൽ ഒമ്പതുവരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കവടിയാർമുതൽ അട്ടക്കുളങ്ങരവരെയുള്ള പ്രധാന റോഡിലും ഓണാഘോഷ പരിപാടികൾ നടക്കുന്ന വേദികൾക്ക് സമീപമുള്ള റോഡുകളിലും വാഹനങ്ങളെ നിയന്ത്രിക്കും. പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനം നിർത്തിയിടാൻ പാടില്ല. ഇതിനായി പ്രത്യേകം സ്ഥലം അനുവദിക്കും. അനധികൃതമായും ഗതാഗത തടസ്സം സൃഷ്ടിച്ചും നിർത്തുന്ന വാഹനങ്ങൾ നീക്കംചെയ്ത്‌ നിയമ നടപടിയെടുക്കും.

വാഹനം നിർത്തി പരിപാടി കാണാൻ പോകുന്നവർ ഡ്രൈവറുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കണം. കാല്‍നടയാത്രക്കാര്‍ റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കുംവിധം യാത്ര ചെയ്യരുത്‌. നടപ്പാതകൾ പരമാവധി പ്രയേജനപ്പെടുത്തുക. വെള്ളയമ്പലം -മ്യൂസിയം റോഡില്‍ ഗതാഗത തിരക്കുണ്ടായാൽ വെള്ളയമ്പലം ഭാഗത്തുനിന്നും കോര്‍പറേഷന്‍ ഭാഗത്തുനിന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിടും.

യൂണിവേഴ്സിറ്റി ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, സംസ്കൃത കോളേജ് ഗ്രൗണ്ട്, കേരള വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാര്‍ക്കിങ്‌, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, കവടിയാര്‍ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ട്, ടാഗോര്‍ തിയറ്റര്‍ പാര്‍ക്കിങ്‌, സെന്റ്‌ ജോസഫ് സ്കൂൾ ഗ്രൗണ്ട്, വഴുതക്കാട് ഗവ. വനിതാ കോളേജ്, സംഗീത കോളേജ് ഗ്രൗണ്ട്, ഫോർട്ട് ഹൈസ്കൂൾ ഗ്രൗണ്ട്, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, മാഞ്ഞാലികുളം ഗ്രൗണ്ട്, ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ് ഗ്രൗണ്ട്, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ്‌ ടെക്നോളജി പൂജപ്പുര എന്നീ സ്ഥലങ്ങളിൽ പാർക്കിങ് സ‍ൗകര്യമൊരുക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു. ഫോൺ: 04712558731, 9497930055




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home