print edition ജയിൽ നിറയ്‌ക്കൽ സമരം നാളെ: ലക്ഷങ്ങൾ അണിചേരും

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, കർഷകദ്രോഹ നടപടികൾക്കെതിരെ ട്രേഡ് യൂണിയനുകളുടെയും സംയുക്ത കിസാൻ മോർച്ചയുടെയും നേതൃത്വത്തിൽ തിങ്കളാഴ്‌ച നടത്തുന്ന ജയിൽനിറയ്‌ക്കൽ സമരത്തിൽ ജനലക്ഷങ്ങൾ പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾ ഉപരോധിക്കും. ട്രേഡ് യൂണിയൻ–കിസാൻ സംയുക്ത കൺവൻഷന്റെ നേതൃത്വത്തിലുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമാണ് സമരമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ റദ്ദാക്കുക, കാർഷകി വിളകൾക്ക് സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്ത താങ്ങുവില ഉറപ്പാക്കുക, വൈദ്യുതി ഭേദഗതിബിൽ പിൻവലിക്കുക, സ്‌കീം തൊഴിലാളികളുൾപ്പെടെ എല്ലാ മേഖലയിലെയും തൊഴിലാളികൾക്ക് ക്ഷാമബത്ത ഉൾപ്പെടുത്തി കുറഞ്ഞ വേതനം മാസം 42,000 രൂപയാക്കുക, വിബിജിആർഎഎംജി പദ്ധതിയും സ്വതന്ത്ര വ്യാപാരകരാറുകളും റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഉദ്‌ഘാടകൻ, ജില്ല ക്രമത്തിൽ: എളമരം കരീം (കോഴിക്കോട്), ടി പി രാമകൃഷ്ണൻ (തിരുവനന്തപുരം), കെ പി രാജേന്ദ്രൻ (പാലക്കാട്), ഇ പി ജയരാജൻ (കണ്ണൂർ), ടി ജെ ആഞ്ചലോസ് (കൊല്ലം), കെ കെ ജയചന്ദ്രൻ (ഇടുക്കി), ആനാവൂർ നാഗപ്പൻ (ആലപ്പുഴ), വത്സൻ പനോളി (തൃശൂർ), കെ എൻ ബാലഗോപാൽ (കോട്ടയം), കെ എം ദിനകരൻ (മലപ്പുറം), കെ വി വസന്തകുമാർ (കാസർകോട്), ചിറ്റയം ഗോപകുമാർ (പത്തനംതിട്ട), കെ കെ ദിനേശൻ (വയനാട്), അഡ്വ. തമ്പാൻ തോമസ് (എറണാകുളം).










0 comments