ട്രാക്ടർ അപകടം: പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാം ജീവനക്കാരൻ മരിച്ചു

താമരശേരി: വയൽ ഉഴുത്തു മറിക്കുന്നതിനിടയിൽ ട്രാക്ടർ മറിഞ്ഞ് പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരൻ മരിച്ചു. ട്രാക്ടർ ഡ്രൈവർ കൊട്ടാരക്കോത്ത് വളഞ്ഞപാറ ഹരിദാസൻ (52) ആണ് മരിച്ചത്. വ്യാഴാഴ്ച വയൽ രാവിലെ 10.30ടെയാണ് അപകടം. നാട്ടുകാർ ചേർന്ന് താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.
ഞാറ്റുപറമ്പത്ത് പരേതരായ കരിയാത്തന്റെയും കൊല്ലായിയുടെയും മകനാണ്. ഭാര്യ: സുലോചന. മക്കൾ: അരുൺ ഹരിദാസ്, ഹിരൺ ഹരിദാസ്. സഹോദരങ്ങൾ: ശാരദ, സൗമിനി, പരേതനായ ശശി.









0 comments