തെന്മലയിൽ വിനോദ സഞ്ചാരികൾക്കും ഗാർഡുകൾക്കും തേനീച്ചയുടെ കുത്തേറ്റു

കൊല്ലം: കൊല്ലം തെന്മലയിൽ വിനോദ സഞ്ചാരികൾക്ക് തേനീച്ചയുടെ കുത്തേറ്റു. തെന്മലയിലെ ഗാർഡ്മാർക്കും കുത്തേറ്റിട്ടുണ്ട്. അവധി ദിവസമായതിനാൽ പാലരുവി വെള്ളച്ചാട്ടം കാണാൻ നിരവധി പേർ എത്തിയിരുന്നു.വെള്ളച്ചാട്ടത്തിന് സമീപത്തെ കാനയിൽ നിന്ന് കടന്നൽകൂട് ഇളകി വീഴുകയായിരുന്നു. വിനോദ സഞ്ചാരികളെ രക്ഷിക്കാനെത്തിയപ്പോഴാണ് ഗാർഡുകൾക്കും കുത്തേറ്റത്. പതിനഞ്ച് വിനോദ സഞ്ചാരികൾക്കും അഞ്ച് ഗാർഡുകൾക്കും കുത്തേറ്റിട്ടുള്ളതായാണ് പ്രാഥമിക വിവരം. ഇവരെ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.








0 comments