ad
Deshabhimani

print edition ചെത്ത്‌ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം നാളെമുതൽ

Toddy Workers Federation state conference

കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയായ വി എസ്‌ അച്യുതാനന്ദൻ നഗറിൽ (മങ്കൊമ്പ്‌) സ്വാഗതസംഘം ചെയർമാൻ ആർ നാസർ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Sep 07, 2026, 01:00 AM | 1 min read

ആലപ്പുഴ : കേരള സംസ്ഥാന കള്ളുചെത്ത്‌ വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) അഞ്ചാം സംസ്ഥാന സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ മങ്കൊന്പിൽ ചേരുമെന്ന്‌ സ്വാഗതസംഘം ചെയർമാൻ ആർ നാസറും ജനറൽ കൺവീനർ കെ പ്രസാദും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വ പകൽ 10.30ന്‌ കെ എം സുധാകരൻ–എം സുരേന്ദ്രൻ നഗറിൽ (മങ്കൊന്പ്‌ പി കൃഷ്‌ണപിള്ള സ്‌മാരക ഓഡിറ്റോറിയം) സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്യും. ഫെഡറേഷൻ പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ അധ്യക്ഷനാകും.

പൊതുസമ്മേളനം ബുധൻ വൈകിട്ട്‌ നാലിന്‌ വി എസ്‌ അച്യുതാനന്ദൻ നഗറിൽ (മങ്കൊന്പ്‌ ജങ്‌ഷൻ) പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ടി പി രാമകൃഷ്‌ണൻ അധ്യക്ഷനാകും. കള്ളുചെത്ത്‌ വ്യവസായ മേഖലയിലെ തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ സമ്മേളനം ചർച്ചചെയ്യും.

സി എസ്‌ സുജാത, സജി ചെറിയാൻ, ആർ നാസർ, സി ബി ചന്ദ്രബാബു, പി പി ചിത്തരഞ്‌ജൻ, എച്ച്‌ സലാം, കെ ആർ ഭഗീരഥൻ, പി ഗാനകുമാർ തുടങ്ങിയവർ സംസാരിക്കും. സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്‌.


പൊതുസമ്മേളന
നഗരിയിൽ പതാക ഉയർന്നു


കള്ളുചെത്ത്‌ വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയായ വി എസ്‌ അച്യുതാനന്ദൻ നഗറിൽ (മങ്കൊമ്പിൽ) ഞായർ വൈകിട്ട്‌ സ്വാഗതസംഘം ചെയർമാൻ ആർ നാസർ പതാക ഉയർത്തി. അഡ്വ. കെ പ്രസാദ് അധ്യക്ഷനായി. കുന്നങ്കരിയിൽ രക്തസാക്ഷികളായ വിദ്യാധരൻ, സോമശേഖരൻ എന്നിവരുടെ സ്‌മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച പതാകജാഥ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ കെ അശോകൻ ഉദ്ഘാടനംചെയ്തു. ജാഥാ ക്യാപ്‌റ്റൻ കെ ഡി മഹീന്ദ്രന്‌ പതാക കൈമാറി. ജി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. കെ ആർ പ്രസന്നൻ, സി പി ബ്രീവൻ എന്നിവർ സംസാരിച്ചു.


കൊടിമരജാഥ പൊങ്ങയിലെ രക്തസാക്ഷികളായ നാണപ്പൻ, ഗോപി എന്നിവരുടെ മണ്ഡപത്തിൽ സി കെ സദാശിവൻ ഉദ്ഘാടനംചെയ്തു. കൊടിമരം ജാഥാ ക്യാപ്റ്റൻ എം തങ്കച്ചന് കൈമാറി. കെ എസ് അനിൽകുമാർ അധ്യക്ഷനായി. രണ്ട്‌ ജാഥകളും ചന്പക്കുളം ബസ്‌സ്‌റ്റാൻഡിൽ സംഗമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home