വടകരയിൽ പിഞ്ചുകുഞ്ഞിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രതീകാത്മകചിത്രം
വടകര : വടകരയിൽ വീടിന് മുന്നിലെ പുഴയിൽ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര വക്കീൽ പാലത്തിന് സമീപം പുഴയിലാണ് രണ്ട് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറുക്കോത്ത് കെ സി ഹൗസിൽ ഷമീറിന്റെയും മുംതാസിന്റെയും മകൾ ഹവ്വ ഫാത്തിമ (2) നെയാണ് ബുധനാഴ്ച്ച പകൽ 12 ഓടെ മരിച്ച നിലയിൽ വീടിനോട് ചേർന്ന പുഴയിൽ കണ്ടത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിന് മുൻഭാഗത്ത് 50 മീറ്ററോളം അകലെയുള്ള പുഴയിയിൽ മരിച്ച നിലയിൽ കണ്ടത്. സമീപവാസിയാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. സഹോദരങ്ങൾ: മിർഷ, ആദം









0 comments