print edition സി എച്ച് കണാരന്‍ ദിനം ഇന്ന്

തിരുവനന്തപുരം: കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയമായും സംഘടനാപരമായും അതുല്യപങ്ക് വഹിച്ച സി എച്ച് കണാരന്റെ 53-–ാം ചരമവാർഷികദിനമാണ് തിങ്കളാഴ്‌ച. പാര്‍ടി പതാക ഉയര്‍ത്തിയും ഓഫീസുകള്‍ അലങ്കരിച്ചും സംസ്ഥാനത്തെങ്ങും അനുസ്മരണം സംഘടിപ്പിക്കും. തലശേരി പുന്നോലിലെ സ്‌മൃതി മണ്ഡപത്തിലും കതിരൂർ പുല്യോട്ടെ സി എച്ചിന്റെ പ്രതിമയിലും രാവിലെ പുഷ്‌പാർച്ചന നടത്തും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കും.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഉജ്വലമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായാണ് കേരളത്തില്‍ വര്‍ഗപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടതും വളര്‍ന്നതും. ആ ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ് സിഎച്ചിന്റെ ജീവിതവും.









0 comments