'അൻവറിന്റെ തറവാട്ടുസ്വത്തല്ല';തൃണമൂൽ കോൺ​ഗ്രസിൽ പൊട്ടിത്തെറി

tmc

tmc

വെബ് ഡെസ്ക്

Published on Jan 21, 2025, 01:11 PM | 1 min read

കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായ പിവി അൻവറിനെതിരെ സംസ്ഥാന വിഭാഗം. പിവി അൻവറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന വിഭാഗം രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് അൻവറിന്‍റെ തറവാട്ടുസ്വത്തല്ലെന്ന് ടിഎംസി കേരള പ്രദേശ് പ്രസിഡന്‍റ് സി ജി ഉണ്ണി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെ അൻവര്‍ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും ഏകപക്ഷീയമായി ഇഷ്ടക്കാരുമായി മാത്രം ​യോ​ഗങ്ങൾ നടത്തുകയാണെന്നും സി ജി ഉണ്ണി ആരോപിച്ചു.


നുണക്കഥകൾ പറഞ്ഞ് ആളാവാനാണ് അൻവറിന്‍റെ ശ്രമം. സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാൻ അൻവറിന് അധികാരം കൊടുത്തിട്ടില്ല. അൻവറിന് നൽകിയ കണ്‍വീനര്‍ പോസ്റ്റ്‍ താത്കാലികം മാത്രമാണ്. അൻവറിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും സി ജി ഉണ്ണി വ്യക്തമാക്കി.


നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പാര്‍ട്ടി മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അൻവറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അൻവറിന്‍റെ ഇത്തരം കഥകള്‍ ടിഎംസിയിൽ നടക്കില്ല. എംഎൽഎ സ്ഥാനം രാജിവെച്ചപ്പോള്‍ നൽകിയ താത്കാലിക പോസ്റ്റ് മാത്രമാണ് കണ്‍വീനര്‍ സ്ഥാനമെന്നും സി ജി ഉണ്ണി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home