ad
Deshabhimani

print edition കാഴ്ചയെടുത്ത ശസ്‌ത്രക്രിയാക്കാലം

eye surgery udf
വെബ് ഡെസ്ക്

Published on Feb 25, 2026, 12:01 AM | 1 min read

കുന്നംകുളം താലൂക്ക്‌ ഗവ. 
ആശുപത്രിയിൽ തിമിര ശസ്‌ത്രക്രിയ നടത്തിയ അഞ്ചുപേർക്കാണ് 
കാഴ്‌ച നഷ്ടമായത്


കുന്നംകുളം താലൂക്ക്‌ ഗവ. ആശുപത്രിയിൽ തിമിര ശസ്‌ത്രക്രിയയെ തുടർന്ന്‌ അഞ്ച്‌ പേർക്ക്‌ കാഴ്‌ച നഷ്ടപ്പെട്ടത്‌ ആരോഗ്യ മേഖലയിൽ യുഡിഎഫ്‌ സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്ക്‌ മറ്റൊരുദാഹരണം. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വി ശിവകുമാർ ആരോഗ്യമന്ത്രിയായിരിക്കെ 2013 ആഗസ്‌ത്‌ 29നാണ്‌ സംഭവം. ഗുരുവായൂർ പന്തായിൽ വിജയലക്ഷ‌മി, പഴഞ്ഞി അയിനൂർ പുതുരുത്തി ബാലൻ, പന്നിത്തടം വടിനിപ്പറമ്പിൽ കുട്ടപ്പൻ, ആർത്താറ്റ് കരുവള്ളി രാജൻ, ചൂണ്ടൽ വെങ്കളത്ത് വീട്ടിൽ തങ്ക എന്നിവരുടെ കാഴ്‌ചയാണ്‌ നഷ്ടമായത്‌. ജൂലൈ, ആഗസ്ത് മാസങ്ങളിൽ വിവിധ ദിവസങ്ങളിലായി ശസ്ത്രക്രിയക്ക് വിധേയരായവരായിരുന്നു ഇ‍വർ. ശസ്ത്രക്രിയക്കുശേഷം സ്ഥിതി ഗുരുതരമായതിനെ തുടർന്ന് വിവരം പുറത്തുപറയാതിരിക്കാൻ തങ്കയുടെ ബന്ധുവിന് ഡോക്ടർ 8000 രൂപ നൽകിയതായും ആക്ഷേപമുയർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home