print edition വി ഡി സതീശന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ വര്‍ഗീയ താല്‍പ്പര്യം : തുഷാര്‍ വെള്ളാപ്പള്ളി

തൊടുപുഴ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്കെതിരായ വി ഡി സതീശന്റെ പരാമർശങ്ങൾക്ക് പിന്നിൽ വർഗീയ താല്‍പര്യങ്ങളാണെന്ന് തുഷാർ വെള്ളാപ്പള്ളി. സതീശന്റേത് പ്രത്യേക സാമുദായിക താല്‍പര്യമാണ്, എല്ലാം ജനം കാണുന്നുണ്ട്. എസ്എൻഡിപി യോഗം, എൻഎസ്എസ് ഐക്യം എന്ന നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല.
എസ്എൻഡിപി യോഗത്തിന്റെ കൗൺസിൽ തീരുമാന പ്രകാരമാണ് ജനറൽ സെക്രട്ടറി നായാടി മുതൽ നസ്രാണിവരെയുള്ളവരുടെ ഐക്യമെന്ന നിലപാട് എടുത്തിരിക്കുന്നത്. കേരളത്തിൽ ഏതെങ്കിലും പ്രത്യേക മുന്നണി അധികാരത്തിൽ വരുമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞിട്ടില്ല. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സമുദായ നേതാവാണ്. ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെ വക്താവല്ല. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി നടത്തിയ പരാമർശത്തിൽ എന്താണ് തെറ്റ്. മലപ്പുറത്ത് മുസ്ലിം ലീഗിനും മറ്റുള്ളവർക്കുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിശോധിക്കണം. മതേതരത്വം പറയുന്ന മുസ്ലിംലീഗ് മതപാർടിയായി പ്രവർത്തിക്കുകയാണ്. വഖഫ് വിഷയത്തിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുസ്ലിംങ്ങളുടെ താൽപ്പര്യത്തിനായുള്ള സംഘടനയെന്ന് ലീഗ് വ്യക്തമാക്കിയിട്ടുണ്ട്–തുഷാർ പറഞ്ഞു.










0 comments