ad
Deshabhimani

വെടിക്കെട്ടില്ലാതെ ത‍ൃശൂർ പൂരം: തീരുമാനം ഉന്നതതല യോ​ഗത്തിൽ

Thrissur Pooram.jpg

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Apr 23, 2026, 12:21 PM | 1 min read

ത‍ൃശൂർ: വെടിക്കെട്ട് ഒഴിവാക്കി ത‍ൃശൂർ പൂരം നടത്തും. ഇന്ന് ചേർന്ന ഉന്നതതലയോ​ഗത്തിലാണ് തീരുമാനം. കുടമാറ്റം ഉൾപ്പെടെയുള്ള തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ നടത്തുമെന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുര പൊട്ടിത്തെറിച്ച് അപകടമുണ്ടായതിന് പിന്നാലെയാണ് പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കൻ തീരുമാനിച്ചത്.


കുടമാറ്റം ഒഴിവാക്കാൻ കഴിയില്ലെന്ന് ദേവസ്വം പ്രതിനിധികൾ ഉന്നതതല യോ​ഗത്തിൽ അറിയിച്ചു. 15 ആനകളെ അണിനിരത്തി കുടമാറ്റം നടത്താൻ യോ​ഗം അനുമതി നൽകി. ഇലഞ്ഞിത്തറ മേളം, ചെറുപൂരങ്ങൾ, മഠത്തിൽ വരവ് തുടങ്ങി തൃശൂർ പൂരത്തിന്റെ മുഴുവൻ ചടങ്ങുകളും നടത്തും.


വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം ഇന്ന് രാവിലെ നിർദേശം വച്ചിരുന്നു. എന്നാൽ നിയമപരമായും സാങ്കേതികപരമായും പ്രശ്നങ്ങൾ വെടിക്കെട്ട് ഈ സാഹചര്യത്തിൽ നടത്താനാവില്ലെന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി യോഗത്തിൽ പങ്കെടുത്ത മന്ത്രിമാർ അറിയിച്ചു. പാറമേക്കാവിന്റെ വെടിക്കെട്ടിന് വേണ്ടി തയാറാക്കിയ സാമഗ്രിഹികൾ സീൽ ചെയ്തിരിക്കുകയാണ്.


മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 24 വരെ ദുഖാചരണം നടത്താൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. ഈ ദിവസങ്ങളിൽ പറയെടുപ്പ് ചടങ്ങുകൾ മാത്രമായിരിക്കും നടക്കുക. പൂരത്തിന്റെ ഭാഗമായുള്ള ചമയ പ്രദർശനം ഒരു ദിവസമായി ചുരുക്കാനും തീരുമാനമായിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home